മൂന്നാറിൽ താപനില മൈനസ് ഡി​ഗ്രി; 62 ഏക്കറിലെ തേയില ചെടികൾ നശിച്ചു, തേയില വില വർധിച്ചേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2023 10:54 AM  |  

Last Updated: 15th January 2023 11:03 AM  |   A+A-   |  

munnar_new

മൂന്നാറിൽ മഞ്ഞുവീഴ്ച/ ഫയല്‍ ചിത്രം

മൂന്നാർ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മൂന്നാറിൽ ഏക്കറുകണക്കിന് പ്രദേശത്തെ തേയില ചെടികൾ കരിഞ്ഞുണങ്ങുന്നു. ​ഹാരിസണിന് കീഴിലുള്ള ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ മാത്രം 62 ഏക്കർ പ്രദേശത്തെ ചെടികളാണ് നശിച്ചത്. മൂന്നാറിൽ 2019ന് ശേഷം ഉണ്ടാകുന്ന ഏറ്റവുവലിയ മഞ്ഞുവീഴ്ചയാണ് ഇകൊല്ലം റിപ്പോർട്ട് ചെയ്തത്.

പത്ത് മുതൽ തുടർച്ചയായ നാല് ദിവസം മൂന്നാർ, ദേവികുളം മേഖലകളിൽ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസായിരുന്നു. പുലർച്ചെ തേയില ചെടികളിൽ തങ്ങിനിൽക്കുന്ന മഞ്ഞുകണങ്ങൾ വെയിലാകുന്നതോടെ ഉരുകും. അതോടൊപ്പം ഇലകളും കരിഞ്ഞു പോകുന്നു.

മഞ്ഞുവീഴ്ചയെ തുടർന്ന് തേയില ചെടികൾ വ്യാപകമായി നശിക്കുന്നതോടെ വരും ദിവസങ്ങളിൽ തേയില ഉൽപാദനം കുറയാനും വില വർധിക്കാനും സാധ്യതയുണ്ട്. ഇതോടെ തോട്ടതൊഴിലാളികളുടെ ജോലി നഷ്ടമാകാനും സാഹചര്യമുണ്ട്. എന്നാൽ ഇന്നലെ മൂന്നാറിലെ തണുപ്പിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ചെണ്ടുവര, കന്നിമല, ലക്ഷ്മി, ചിറ്റുവര, ലാക്കാട്, ഓഡികെ  ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്നലെ രാവിലെ പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ഇന്ന് രാവിലെ മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസായിരുന്നു താപനില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറിലെത്തിയ സ്ത്രീ അവളുടെ പേനകൾ മുഴുവനും വാങ്ങി, സൈനബ് നിറഞ്ഞ് ചിരിച്ചു- വീഡിയോ വൈറൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ