സ്വര്‍ണവില 42,000 കടന്ന് മുന്നേറുമോ?; ഇന്ന് 160 രൂപ വര്‍ധിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 16th January 2023 10:05 AM |
Last Updated: 16th January 2023 10:05 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 41,760 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 40,480 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്. സ്വര്‍ണവില 42000 കടന്നും മുന്നേറുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. 2020ലാണ് 42,000 രേഖപ്പെടുത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രണ്ടുമുറി ഫ്ളാറ്റിൽ ജീവിതം, മൊബൈൽ ഫോൺ പോലുമില്ല; ഇതാണ് രത്തൻ ടാറ്റയുടെ സഹോദരൻ ജിമ്മി ടാറ്റ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ