'ഈ മനുഷ്യനില്‍ പ്രതീക്ഷ കൂടുന്നു; മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍നിര്‍മ്മിച്ചു'

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപിച്ചതിന് പിന്നാലെ, പ്രശംസയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി/പിടിഐ
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി/പിടിഐ

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സമാപിച്ചതിന് പിന്നാലെ, പ്രശംസയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രാഹുല്‍ ഗാന്ധിയില്‍ തനിക്ക് പ്രതീക്ഷ വര്‍ധിക്കുകയാണെന്നും ഈ യാത്രയില്‍ രാഹുല്‍ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല, മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍ നിര്‍മ്മിക്കുക കൂടെയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കന്യാകുമാരില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് ജമ്മു കശ്മീരില്‍ സമാപിച്ചിരുന്നു.

ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം: 

ഈ മനുഷ്യനില്‍ എനിക്ക് പ്രതീക്ഷ കൂടുന്നു. 3500 കിലോമീറ്റര്‍ രാജ്യമാകെ കാല്‍നടയായി സഞ്ചരിക്കുക. സാധരണ ജനങ്ങളുമായി നേരിട്ട് സംവദിക്കുക. വെറുപ്പ് ചൂടപ്പം പോലെ വില്‍ക്കുന്ന അങ്ങാടിയില്‍ സ്‌നേഹത്തിന്റെ തട്ടുകടയുമായി രാജ്യം മുഴുവന്‍ സഞ്ചരിക്കുക...പുരോഗമന പാര്‍ട്ടികള്‍ പോലും മടിച്ചു നില്‍ക്കുന്നിടത്തു ഫാസിസത്തെ ആര്‍ജവത്തോടെ വെല്ലുവിളിക്കുക...ഈ യാത്ര രാഹുല്‍ ഗാന്ധിയുടെ ശാരീരിക ക്ഷമത മാത്രമല്ല തെളിയിച്ചിരിക്കുന്നത്, മറിച്ച് രാഷ്ട്രീയമായും രാഹുലിനു ഇരുത്തം വന്നിരിക്കുന്നു എന്ന് കൂടി വ്യക്തമാക്കുന്നു. ഈ യാത്രയില്‍ കൂടി രാഹുല്‍ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല, മതേതര ഇന്ത്യ ഒരു നേതാവിനെ പുനര്‍ നിര്‍മ്മിക്കുക കൂടെയാണ് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com