തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു

സര്‍ക്കാര്‍ സ്‌കൂളിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു
കണ്ടല ജിഎച്ച്എസ്‌
കണ്ടല ജിഎച്ച്എസ്‌

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളിലെ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ചുമര്‍ ഇടിഞ്ഞുവീണു. തിരുവനന്തപുരം മാറനെല്ലൂര്‍ കണ്ടല ഹൈസ്‌കൂളിലാണ് അപകടം നടന്നത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ചുമരാണ് ഇടിഞ്ഞു വീണത്. പ്രവേശനോത്സവ ദിനത്തില്‍, കുട്ടികള്‍ എത്തുന്നതിന് മുന്‍പാണ് അപകടം നടന്നത്. 

പഴയ സ്‌കൂള്‍ കെട്ടിടത്തിന്റെ മുന്‍ ഭാഗത്താണ് പുതിയ കെട്ടിടം. പെയിന്റിങ് ജോലികള്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. ക്ലാസ് മുറികള്‍ക്ക് വേണ്ടി തുറന്നുകൊടുക്കേണ്ട കെട്ടിടമാണ് തകര്‍ന്നത്. ഇതോടെ, കെട്ടിടത്തിന്റെ ഉറപ്പിനെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 

 മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com