മറികടക്കുന്നതിനിടെ ബൈക്ക് ഹാന്‍ഡില്‍ ലോറിയില്‍ തട്ടി റോഡില്‍ തെറിച്ചുവീണു; യുവാവിന് ദാരുണാന്ത്യം 

By സമകാലികമലയാളം ഡെസ്ക്  |   Published: 08th June 2023 10:18 PM  |  

Last Updated: 08th June 2023 10:18 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെടുമങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്ത് തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ യുവാവാണ് മരിച്ചത്. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടില്‍ ജോയി(31) ആണ് മരിച്ചത്.

നെടുമങ്ങാട് - വെമ്പായം റോഡില്‍ മേലെതേക്കടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്തു തട്ടുകയായിരുന്നു. 

തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും ജോയി തെറിച്ച് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടായിരുന്നു മരണം. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊല്ലാൻ പ്രത്യേക മഴു; കുട്ടിയോട് അടങ്ങാത്ത പക, പുനർവിവാഹം മുടങ്ങിയതിന്റെ നിരാശ; ആറ് വയസുകാരിയുടെ കൊലപാതകം ആസൂത്രിതം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ