ഇനി 24 മണിക്കൂറും സൗജന്യനിരക്കില്‍ മരുന്ന്; കാരുണ്യ ഫാര്‍മസി ദിവസം മുഴുവനും, നടപടികള്‍ക്ക് തുടക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 06:52 AM  |  

Last Updated: 13th March 2023 06:52 AM  |   A+A-   |  

essential medicine list

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ മേജര്‍ ആശുപത്രികളിലെ കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കുന്നു. നിലവില്‍ 72 കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുണ്ട്. വിവിധ കമ്പനികളുടെ എണ്ണായിരത്തിലധികം മരുന്നുകളാണ് സൗജന്യനിരക്കില്‍ ഇവിടെ ലഭ്യമാക്കുന്നത്. 

2021-22ല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ഫാര്‍മസി ആരംഭിച്ചു. മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി, പുലയനാര്‍കോട്ട ടിബി സെന്റര്‍, ആലുവ ജില്ലാ ആശുപത്രി, ആറ്റിങ്ങല്‍ താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ ഉടന്‍ ആരംഭിക്കും. 2021-22 മുതല്‍ മരുന്നുകള്‍ വീട്ടിലെത്തിക്കുന്ന കാരുണ്യ@ഹോം പദ്ധതിക്കും തുടക്കമിട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊച്ചിയിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ