ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം? മഞ്ഞ റേഷൻ കാർഡുകൾ പരിശോധിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2023 08:54 AM |
Last Updated: 16th March 2023 08:54 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഒരംഗം മാത്രമുള്ള അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡുകൾ പരിശോധിക്കാൻ സർക്കാർ നിർദേശം. 75 ശതമാനം കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന സംശയത്തെ തുടർന്നാണ് പരിശോധന.
ഇത്തരം കാർഡുകൾ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധിക്കും. എന്നിട്ട് അവ ഇതേ വിഭാഗത്തിൽ നിലനിർത്തേണ്ടതുണ്ടോയെന്ന് റിപ്പോർട്ട് സമർപ്പിക്കണം. ഇല്ലെങ്കിൽ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണം. 5,87,700 മഞ്ഞ കാർഡുകളാണ് സംസ്ഥാനത്തുള്ളത്. മഞ്ഞ കാർഡുകാർക്ക് 30 കിലോ ധാന്യം വരെ സൗജന്യമായി ലഭിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചിക്ക് ആശ്വാസം, വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ