സിസ തോമസിന് ആശ്വാസം; സര്‍ക്കാരിന്റെ നടപടികള്‍ക്ക് വിലക്ക്
By സമകാലികമലയാളം ഡെസ്ക് | Published: 17th March 2023 05:43 PM |
Last Updated: 17th March 2023 05:43 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ സര്‍ക്കാരിന്റെ തുടര്‍നടപടി വിലക്കി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. സിസ തോമസിന്റെ ഹര്‍ജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നല്‍കാന്‍ സിസ തോമസിനോട് യോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലവും നല്‍കണം. കേസ് 23 ന് വീണ്ടും പരിഗണിക്കും.
സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി ഗവര്‍ണ്ണര്‍ സിസയെ നിയമിച്ചത് മുതല്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിന്റെ പാതിയിലായിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ വിസി സ്ഥാനമെറ്റടുത്തതിലാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയത്. സിസാ തോമസിനെ നിയമിച്ച് 5 മാസത്തിന് ശേഷമാണ് ചുമതലയേറ്റതില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
അടുത്തിടെ സിസയെ സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ നിന്നും മാറ്റി പകരം നിയമനം നല്‍കിയിരുന്നില്ല. ഒടുവില്‍ സിസയുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തിരുവനന്തപുരത്ത് നിയമിക്കാന്‍ ഉത്തരവിടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പൊരിവെയിലത്ത് കൈവീശിക്കാട്ടി കുട്ടികള്‍; കാറില്‍ നിന്ന് ഇറങ്ങി രാഷ്ട്രപതി; ചോക്ലേറ്റ് സമ്മാനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ