മലപ്പുറത്ത് ഉള്ളി ലോറി നിയന്ത്രണം വിട്ട് ഗര്‍ത്തത്തിലേക്ക്; മൂന്ന് പേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 09:48 AM |
Last Updated: 17th March 2023 10:02 AM | A+A A- |

മലപ്പുറത്ത് അപകടത്തില്‍പ്പെട്ട ലോറി, സ്‌ക്രീന്‍ഷോട്ട്
മലപ്പുറം: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഉള്ളി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെയാണ് സംഭവം.വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട ലോറി ഗര്‍ത്തത്തിലേക്ക് മറിയുകയായിരുന്നു. ലോറിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും ദീര്‍ഘനേരം നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചാലക്കുടിയിലേക്ക് ഉള്ളിയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ആഴ്ചകള്‍ക്കിടെ പ്രദേശത്ത് ഉണ്ടാവുന്ന നാലാമത്തെ അപകടമാണിത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാഷ്ട്രപതി ഇന്ന് അമൃതാനന്ദമയീ മഠം സന്ദർശിക്കും, കൊല്ലത്ത് ഗതാഗത നിയന്ത്രണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ