രാഷ്ട്രപതി അമൃതപുരിയിലെത്തി, മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച

രാഷ്ട്രപതി ദ്രൗപദി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു
മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി/ ചിത്രം ഫെയ്‌സ്‌ബുക്ക്
മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി/ ചിത്രം ഫെയ്‌സ്‌ബുക്ക്

കൊല്ലം: മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കരുനാഗപ്പള്ളിയിലെ അമൃതപുരി ആശ്രമത്തിൽ അര മണിക്കൂറിലേറെ ചെലവഴിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയാണ് രാഷ്ട്രപതി മടങ്ങിയത്. 

ഇന്നലെ രാവിലെ 9.35 ഓടെയായിരുന്നു രാഷ്ട്രപതി മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. സന്യാസിനിമാരുടെ നേതൃത്വത്തിൽ തിലകം ചാർത്തിയും മാലയും പൊന്നാടയുമണിയിച്ചുമാണ് രാഷ്ട്രപതിയെ മഠത്തിലേക്ക് സ്വീകരിച്ചത്. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയും രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു.

തുടർന്ന് മാതാ അമൃതാനന്ദമയിയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിക്കൊപ്പമെത്തിയിരുന്നു. ആശ്രമത്തിലെ കാളീക്ഷേത്രത്തിലും രാഷ്ട്രപതി ദർശനം നടത്തി. ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്‌സിക്കോയിൽ നിന്നുള്ള ആറ് എം പിമാരെയും ദ്രൗപദി മുർമു കണ്ടു.

ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാല പ്രൊവസ്റ്റ് ഡോ മനീഷ വി രമേഷിനോട് ചോദിച്ചറിഞ്ഞു. തുടർന്ന് 10.10ഓടെയാണ് രാഷ്ട്രപതി അമൃതപുരിയിൽ നിന്ന് മടങ്ങിയത്. കളക്ടർ അഫ്‌സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com