റോഡ് മുറിച്ചു കടക്കവേ ടോറസ് ലോറിയിടിച്ചു, വീട്ടമ്മ മരിച്ചു

ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം
ആമിന
ആമിന

തൃശൂര്‍: ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരിക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്. 

ഇന്നു രാവിലെ  ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം. ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com