സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടറും നീട്ടി 

സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24ലെ ലീവ് സറണ്ടര്‍ നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ ജീവനക്കാരുടെ 2023-24ലെ ലീവ് സറണ്ടര്‍ നീട്ടി. ജൂണ്‍ 30 വരെ ലീവ് സറണ്ടര്‍ അപേക്ഷ നല്‍കാനാകില്ലെന്ന് കാണിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കി. സാമ്പത്തിക വര്‍ഷത്തിലെ അവസാന ദിവസമാണ് ഉത്തരവിറക്കിയത്.

സാമ്പത്തിക പ്രതിസന്ധി കടുത്തിരിക്കുകയാണ് എന്ന വ്യക്തമായ സൂചന നല്‍കിയാണ് ലീവ് സറണ്ടറിലും സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്. കഴിഞ്ഞദിവസം ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ ആദ്യ ഗഡു പിഎഫില്‍ ലയിപ്പിക്കുന്നതും നീട്ടിവെച്ചിരുന്നു. നാളെ ആരംഭിക്കുന്ന പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ലീവ് സറണ്ടര്‍ അപേക്ഷ ഉടന്‍ സമര്‍പ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജൂണ്‍ 30 വരെയാണ് ലീവ് സറണ്ടര്‍ അപേക്ഷ സമര്‍പ്പിക്കുന്നത് വിലക്കി കൊണ്ട് ഉത്തരവിറക്കിയത്.

2022-23 സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ പിഎഫില്‍ ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ 31നാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം വന്നത്. നാലുവര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡോടുകൂടിയാണ് പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. അതായത് നാലുവര്‍ഷ കാലയളവില്‍ ഒരു തരത്തിലും പണം പിന്‍വലിക്കാന്‍ സാധിക്കില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തന്നെയായിരുന്നു ഈ തീരുമാനവും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com