മേഘമലയിൽ തമ്പടിച്ച് അരിക്കൊമ്പൻ, വിനോദ സഞ്ചാരികൾക്ക് ഇന്നും വിലക്ക്; കേരളം സി​ഗ്നൽ വിവരങ്ങൾ നൽകുന്നില്ലെന്ന് തമിഴ്നാട്

അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളർ നി​ഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി
അരിക്കൊമ്പന്‍/ ഫയല്‍
അരിക്കൊമ്പന്‍/ ഫയല്‍

തൊടുപുഴ; ചിന്നക്കനാലിൽ നിന്ന് നാടുകടത്തിയ അരിക്കൊമ്പൻ തമിഴ്നാടിന് തലവേദനയാകുന്നു. തമിഴ്നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയിൽ തന്നെയാണ് ഇപ്പോഴും അരിക്കൊമ്പൻ. ഇന്നലെ രാത്രി ആന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തിൽ പ്രദേശത്ത് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം. 

അതിനിടെ കേരളത്തിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് രം​ഗത്തെത്തി. അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളർ നി​ഗ്നൽ വിവരങ്ങൾ കേരളം നൽകുന്നില്ല എന്നാണ് പരാതി. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പെരിയാർ ടൈഗർ റിസർവിലെ ഉന്നതരെ അറിയിച്ചു. ഇതിനാൽ ആനയുടെ നീക്കം നിരീക്ഷിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്. 

ഹൈവേയ്സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകൽ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണ സംഘം രംഗത്തുണ്ട്. അതിനിടെ അരിക്കൊമ്പൻ തമിഴ്നാട്ടിൽ വലിയ ചർച്ചയാവുകയാണ്. 

പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് കേരള അതിർത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പൻ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയിൽ എത്തിയിട്ട് മടങ്ങാൻ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പൻ പിൻവാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികൾക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com