'അന്ന് ഭക്ഷണം പോലും ഇല്ലായിരുന്നു', വീല്‍ ചെയറിലിരുന്ന് എഴുതിയ വിജയഗാഥ; സിവില്‍ സര്‍വീസ് സ്വപ്‌നം എത്തിപ്പിടിച്ച് ഷെറിന്‍ ഷഹാന

വീല്‍ ചെയറിന്റെ പരിമിതികള്‍ മറികടന്ന് ഷെറിന്‍ ഷഹാനയുടെ നിശ്ചയദാര്‍ഢ്യം
ഷെറിന്‍ ഷഹാന
ഷെറിന്‍ ഷഹാന

കല്‍പറ്റ: വീല്‍ ചെയറിന്റെ പരിമിതികള്‍ മറികടന്ന് ഷെറിന്‍ ഷഹാനയുടെ നിശ്ചയദാര്‍ഢ്യം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാന നേട്ടം കൊയ്തിരിക്കുകയാണ് വയനാട് കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകള്‍ ഷെറിന്‍ ഷഹാനയാണ്. പരീക്ഷയില്‍ 913-ാം റാങ്കാണ് ഷെറിന്‍ നേടിയത്.

2017ല്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റതിനെതുടര്‍ന്ന് നടക്കാന്‍ കഴിയാതായ ഷെറിന്‍ വീല്‍ ചെയറിലിരുന്നാണ് പരീക്ഷയ്ക്ക് തയ്യാറെടുത്തത്. സര്‍്ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ബത്തേരി സെന്റ മേരീസില്‍ നിന്നാണ് പിജി എടുത്തത്. പൊളിറ്റിക്കല്‍ സയന്‍സിലാണ് ബിരുദാനന്തര ബിരുദം നേടിയത്. നെറ്റ് പാസായതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് ഷെറിന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയത്. കഴിഞ്ഞയാഴ്ച കോഴിക്കോട് നിന്ന് വരുന്ന വഴി കാര്‍ അപകടത്തില്‍ കാര്യമായി പരിക്കേറ്റ ഷെറിന്‍ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കുമ്പോഴാണ് സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നതെന്ന് സഹോദരി ജാലിഷ ഉസ്മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഷെറിന്‍ കടന്നുവന്നത് കഷ്ടപ്പാടിന്റെ വഴികളിലൂടെയാണ്. പഠിക്കാന്‍ വരെ പണത്തിനായി ബുദ്ധിമുട്ടി. ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നുവെന്നും സഹോദരി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com