പൊന്നമ്പലമേട്ടിലെ പൂജ; ഒരാള്‍ കൂടി അറസ്റ്റില്‍

പ്രധാന പ്രതി നാരായണനെ സാബു, രാജേന്ദ്രന്‍ എന്നിവരുമായി പരിചയപ്പെടുത്തിയത് ഈശ്വരനാണ്
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം
പൊന്നമ്പലമേട്ടിൽ നടന്ന പൂജ/ ടിവി ദൃശ്യം

പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കയറി അനധികൃതമായി പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗവി കെഎഫ്ഡിസി കോളനി സ്വദേശി ഈശ്വരന്‍ ആണ് മൂഴിയാര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പ്രധാന പ്രതി നാരായണനെ സാബു, രാജേന്ദ്രന്‍ എന്നിവരുമായി പരിചയപ്പെടുത്തിയത് ഈശ്വരനാണ്. സാമ്പത്തിക ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. 

കട്ടപ്പന ആനവിലാസം പളനിക്കാവ് കോളനിയില്‍ ചന്ദ്രശേഖരന്‍ (കണ്ണന്‍), കേരള വനംവികസന കോര്‍പറേഷന്റെ (കെഎഫ്ഡിസി) ഗവിയിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 

പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെടുന്ന പൊന്നമ്പലമേട്ടിലെ കല്‍ത്തറയില്‍ അതിക്രമിച്ചു കയറി പൂജ നടത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജ നടത്തിയത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com