അരിക്കൊമ്പന്‍ വനത്തിലേക്ക് നീങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘം

കമ്പം നഗരത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം ഇന്നും തുടരും
അരിക്കൊമ്പന്‍ കമ്പത്ത് ഇറങ്ങിയപ്പോള്‍: ഫയൽ/എക്‌സ്പ്രസ്
അരിക്കൊമ്പന്‍ കമ്പത്ത് ഇറങ്ങിയപ്പോള്‍: ഫയൽ/എക്‌സ്പ്രസ്

കമ്പം: കമ്പം നഗരത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യം ഇന്നും തുടരും. ഷണ്മുഖ നദി ഡാമിന് സമീപത്ത് നിന്ന് അരിക്കൊമ്പന്‍ വനത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. യോജിച്ച സ്ഥലം കിട്ടിയാല്‍ മയക്കുവെടി വയക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. നിലവില്‍ അരിക്കൊമ്പന്റെ ഓരോ ചലനങ്ങളും ദൗത്യസംഘം നിരീക്ഷിച്ച് വരികയാണ്. 

കഴിഞ്ഞ ദിവസം കാട്ടില്‍ നിന്ന് പുറത്തിറങ്ങാതെ വനാതിര്‍ത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ സഞ്ചാരം. ഇത് ദൗത്യത്തിന് വലിയ തിരിച്ചടി ആകുന്നുണ്ട്.ദൗത്യത്തിന് നിയോഗിച്ച സംഘം ഏത് നിമിഷവും മയക്കു വെടി വയ്ക്കാന്‍ സജ്ജമാണ്. എന്നാല്‍ മേഘമലയിലേക്ക് ആനയെ കയറ്റി വിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനിടെ, അരിക്കൊമ്പന്റെ തുമ്പി കൈയില്‍ ഏറ്റ മുറിവ് വനം വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com