'വഞ്ചകരുടെ ഭീഷണികളില്‍ വീഴരുത്'; സൈബര്‍ തട്ടിപ്പിനെതിരെ ഷോര്‍ട്ട്ഫിലിമുമായി കേരള പൊലീസ് - വീഡിയോ

സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്
കേരള പൊലീസിന്റെ ഷോർട്ട്ഫിലിമിൽ നടി ഭാവന
കേരള പൊലീസിന്റെ ഷോർട്ട്ഫിലിമിൽ നടി ഭാവന

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരെ ബോധവത്കരണത്തിനായി ഷോര്‍ട്ട്ഫിലിം നിര്‍മിച്ച് കേരള പൊലീസ്. അന്‍ഷാദ് കരുവഞ്ചാല്‍ സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിമിന്റെ ഭാഗമായി നടി ഭാവനയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബാങ്കിന്റെ ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ആര് വിളിച്ചാലും ബാങ്കിങ് വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ഷോര്‍ട്ട്ഫിലിം ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് ഒരിക്കലും സ്വകാര്യ വിവരങ്ങള്‍ തേടി വിളിക്കില്ല. അതിനാല്‍ ഇത്തരം കോളുകളില്‍ വഞ്ചിതരാകരുതെന്നും നിതാന്ത ജാഗ്രത പാലിക്കണമെന്നും ഷോര്‍ട്ട്ഫിലിം മുന്നറിയിപ്പ് നല്‍കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സോഷ്യല്‍മീഡിയ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുതെന്നുമുള്ള കുറിപ്പോടെ ഫെയ്‌സ്ബുക്കിലൂടെയാണ് ഷോര്‍ട്ട്ഫിലിം കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

കേരള പൊലീസിന്റെ ഷോർട്ട്ഫിലിമിൽ നടി ഭാവന
അപ്രതീക്ഷിത കടലാക്രമണം; എന്താണ് കള്ളക്കടല്‍?; രണ്ട് ദിവസം കൂടി തുടരും, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com