ലീഗ് പിന്തുണയില്‍ രാഹുല്‍ ലജ്ജിക്കുന്നു; പതാകകള്‍ ഒഴിവാക്കിയത് അതുകൊണ്ടെന്ന് സ്മൃതി ഇറാനി

'എസ്ഡിപിഐയുടെ പിന്തുണ രാഹുല്‍ ഗാന്ധി സ്വീകരിച്ചത് അറിഞ്ഞ് ഞെട്ടിപ്പോയി'
രാഹുൽ​ഗാന്ധിയുടെ റോഡ് ഷോ
രാഹുൽ​ഗാന്ധിയുടെ റോഡ് ഷോ പിടിഐ

കല്‍പ്പറ്റ: മുസ്ലിം ലീഗിന്റെ പിന്തുണയില്‍ രാഹുല്‍ ഗാന്ധി ലജ്ജിക്കുന്നുവെന്നും അതിനാലാണ് റോഡ് ഷോയില്‍ ലീഗ് പതാകകള്‍ കാണാതിരുന്നതെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ലീഗ് പിന്തുണയില്‍ ലജ്ജ തോന്നുകയാണെങ്കില്‍, രാഹുല്‍ ഗാന്ധി അത് നിരസിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയുടെ പിന്തുണ രാഹുല്‍ ഗാന്ധി സ്വീകരിച്ചത് അറിഞ്ഞ് താന്‍ ഞെട്ടിപ്പോയി എന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

അവരുടെ പിന്തുണ സ്വീകരിച്ചതിലൂടെ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ വേളയില്‍ എടുത്ത ഭരണഘടനയോടുള്ള സത്യപ്രതിജ്ഞയും ലംഘിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

രാഹുൽ​ഗാന്ധിയുടെ റോഡ് ഷോ
എസ്ഡിപിഐ പിന്തുണ വേണ്ട; വര്‍ഗീയ സംഘടനകളുടെ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ്

ഇന്ത്യ മുന്നണിക്ക് ഒരു നേതാവ് ഇല്ല. അത് ചിതറിയ കൂട്ടം മാത്രമാണ്. മുന്നണിയിലെ കോണ്‍ഗ്രസും ഇടതുപക്ഷവും കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇന്ത്യ മുന്നണി നീതി ഇല്ലാത്ത സഖ്യമാണെന്നും കൊള്ളയടിക്കുക എന്ന ഉദ്ദേശം മാത്രമാണ് ഉള്ളതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com