വേനല്‍ അവധി ക്ലാസുകള്‍ നടത്താം; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി

രാവിലെ ഏഴരമുതല്‍ പത്തരവരെ ക്ലാസ് നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.
High Court allows CBSE and ICSE schools to conduct summer classes
High Court allows CBSE and ICSE schools to conduct summer classesഫയല്‍

കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് ഉപാധികളോടെ വേനലവധി ക്ലാസ് നടത്താമെന്ന് ഹൈക്കോടതി. രാവിലെ ഏഴരമുതല്‍ പത്തരവരെ ക്ലാസ് നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കുട്ടികളുടെ വേനലവധി ക്ലാസുകള്‍ പൂര്‍ണമായി നിരോധിച്ചു കഴിഞ്ഞ വര്‍ഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ കേരള സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

കേരള വിദ്യാഭ്യാസ ചട്ടത്തില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ വേനലവധി ക്ലാസുകള്‍ നടത്താന്‍ സാധിക്കില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിനു പ്രത്യേക ഉത്തരവിറക്കി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താമെന്ന് ഇഎമുഹമ്മദ് മുഷ്താഖ്, എംഎ അബ്ദുല്‍ ഹക്കീം എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, സിഐഎസ്‌സി തുടങ്ങി ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നത് കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും വേനല്‍ക്കാലത്തെ ചൂട് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

High Court allows CBSE and ICSE schools to conduct summer classes
തിരുവനന്തപുരത്ത് ഒമ്പതു നാമനിര്‍ദേശ പത്രികകള്‍ തള്ളി; നിരസിച്ചതിൽ മുന്‍ ബിഷപ്പ് റസാലത്തിന്റെ ഭാര്യയുടെ പത്രികയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com