എസ് ഷീജ
എസ് ഷീജ

സൗണ്ട് ബോക്സിൽ നിന്ന് കാതടപ്പിക്കുന്ന ശബ്‌ദം; പിന്നിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. മാറനല്ലൂര്‍ സ്വദേശി എസ് ഷീജ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു അപകടം. ബസും സ്കൂട്ടറും പാറശ്ശാല ഭാ​ഗത്തേക്ക് പോവുകയായിരുന്നു.

ബസ് തട്ടി റോഡില്‍ തെറിച്ചുവീണ ഷീജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഉത്സവങ്ങളുടെ ഭാഗമായി ന​ഗരത്തിൽ സ്ഥാപിച്ച സൗണ്ട് ബോക്‌സുകളില്‍ നിന്നുള്ള ശബ്ദം കാരണം പിന്നില്‍ നിന്ന് ബസ് വരുന്നത് ഷീജയ്ക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.

പൊലീസെത്തി ഷീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിയിക്കാവിളയിലേയ്ക്ക് സര്‍വീസ് നടത്തിയ പാപ്പനംകോട് ഡിപ്പോയുടെ ബസാണ് അപകടത്തിനിടയാക്കിയത്. തേയില കമ്പനിയിലെ ഫീല്‍ഡ് സ്റ്റാഫാണ് ഷീജ. കടകളില്‍ നിന്ന് ഓർഡര്‍ ശേഖരിക്കാനായി പോകുമ്പോഴായിരുന്നു അപകടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ് ഷീജ
ബോംബ് വെച്ച് എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഷാഫി; ബന്ധമില്ലെന്ന് ശൈലജ

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തുനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഷീജയുടെ ഭർത്താവ് ഡൊമനിക്ക് ഒരു വർഷം മുമ്പ് മരിച്ചുപോയിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിലാണ് ഷീജ ഫീല്‍ഡ് സ്റ്റാഫായി ചേര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com