നാലമ്പലത്തില്‍ വീല്‍ചെയര്‍; സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ദര്‍ശനം നടത്താനായി ക്ഷേത്ര നാലമ്പലത്തില്‍ വീല്‍ചെയര്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചു
വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചുകേരള ഹൈക്കോടതി,ഫയൽ

കൊച്ചി: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ദര്‍ശനം നടത്താനായി ക്ഷേത്ര നാലമ്പലത്തില്‍ വീല്‍ചെയര്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അഡ്വ. വി രാംകുമാര്‍ നമ്പ്യാരെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയമിച്ചു.

ദേവസ്വത്തിന്റെ ചുമതലയുള്ള റവന്യൂസെക്രട്ടറിയും തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളും നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ , ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി മേയ് 20ന് വീണ്ടും പരിഗണിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ശാരീരിക വെല്ലുവിളി നേരിടുന്ന വനിത നല്‍കിയ പരാതി സ്വമേധയാ ഹര്‍ജിയായി എടുത്താണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. പിതാവും ഭര്‍ത്താവും തന്നെ ചുമലിലേറ്റിയാണ് ദര്‍ശനത്തിന് കൊണ്ടുപോകുന്നതെന്ന് പരാതിയില്‍ പറയുന്നു. ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഉയരത്തിലായതിനാല്‍ നിലത്തിരുന്ന് ദര്‍ശനം സാധിക്കുന്നില്ല. അതിനാല്‍ വീല്‍ചെയര്‍ ആവശ്യമാണെന്നാണ് പരാതിയില്‍ പറയുന്നത്.

വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയമിച്ചു
വിഷുക്കൈനീട്ടം തപാല്‍ വഴിയും; ഏതു പോസ്റ്റ് ഓഫീസില്‍ നിന്നും ബുക്ക് ചെയ്യാന്‍ അവസരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com