ഷഹന കേസ്: ഡോ.റുവൈസിന് തുടര്‍ പഠനത്തിന് അനുമതി; ക്ലാസില്‍ പങ്കെടുക്കാം

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്‌
ഡോ. ഷഹന, ഡോ. റുവൈസ്
ഡോ. ഷഹന, ഡോ. റുവൈസ്ഫയല്‍

കൊച്ചി: യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസിന് തുടര്‍ പഠനത്തിന് അനുമതി നല്‍കി ഹൈക്കോടതി. ക്ലാസില്‍ പങ്കെടുക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അച്ചടക്ക നടപടി കോടതി ശരിവെച്ചാല്‍ ഹാജര്‍ സാധുവായി നല്‍കില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. റുവൈസിനെതിരായ നടപടി നിയമപരമായി നിലനില്‍ക്കാത്തതാണെന്നു പിന്നീടു കണ്ടെത്തിയാല്‍, ഇപ്പോള്‍ ക്ലാസില്‍നിന്നു വിലക്കുന്നത് പരിഹാരിക്കാനാവാത്ത തെറ്റായി മാറുമെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ഇടക്കാല ഉത്തരവ്.

ഡോ. ഷഹന, ഡോ. റുവൈസ്
'ലീഡറു'ടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപിയില്‍ അംഗ്വതം; കൂടുതല്‍ പേര്‍ എത്തുമെന്ന് പദ്മജ

ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ 4 എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളാണ് റുവൈസിനെതിരെ ചുമത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഷഹന എഴുതിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ഡോ.റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തത്. ''അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാന്‍ വഞ്ചിക്കപ്പെട്ടു,'' എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. ഈ വരികളുടെയും ബന്ധുക്കളുടെ മൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും പശ്ചാത്തലത്തിലാണ് റുവൈസിനെ കേസില്‍ പ്രതി ചേര്‍ത്തതും പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയതും. കത്തില്‍ റുവൈസിന്റെ പേരും സൂചിപ്പിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com