'അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല; പദ്മജയുടേത് തരംതാണ നടപടി'

അച്ഛന്റെ നിഴലായി നടന്ന അമ്മയുടെ ഓര്‍മ്മദിനത്തില്‍ ഇത്തരമൊരു കാര്യം പദ്മജ ചെയ്തതതില്‍ ദു:ഖമുണ്ട്.
കെ മുരളീധരന്‍
കെ മുരളീധരന്‍ഫയൽ ചിത്രം

തൃശൂര്‍:പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയ പദ്മജ വേണുഗോപാലിന്റെ നടപടിക്കെതിരെ കെ മുരളീധരന്‍ എംപി. പദ്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

അമ്മയുടെ കര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടിയാണ്. എന്നും കോണ്‍ഗ്രസായിരുന്ന, അച്ഛന്റെ നിഴല്‍പറ്റിമാത്രം ജീവച്ച ഒരാളായിരുന്നു അമ്മ. അച്ഛന്‍ രാഷട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും ഒരു അല്ലലും അറിയിക്കാതെ ഞങ്ങളെ പോറ്റി വളര്‍ത്തിയ ആളായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അന്ന് തൃശൂരിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ ചുമടെടുത്ത് കൊണ്ടുവന്നുതരുന്ന പണം ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അങ്ങിനെകഴിഞ്ഞ ഒരു പാരമ്പര്യത്തില്‍ നിന്നും കുടുംബത്തിലെ ഒരാള്‍ സംഘിപാരമ്പര്യത്തിലേക്ക് മാറിയെന്നു കരുതി ഇന്നത്തെ ദിനം അവര്‍ ഉപയോഗിക്കരുതായിരുന്നു. മുരളീധരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെ മുരളീധരന്‍
റവന്യൂ വകുപ്പിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

ഇത് രാഷ്ട്രീയ പോരാട്ടമാണ്, ഇന്ത്യാരാജ്യം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പില്‍ കുടുംബകാര്യം സംസാരിക്കേണ്ടതില്ല.പ്രാര്‍ത്ഥിക്കുന്നത് നല്ലതാണ്. എന്റെ അമ്മയുടെയും അച്ഛന്റെയും സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ബുദ്ധിയില്ലാത്തവര്‍ക്ക് ബുദ്ധിവരും. ഇന്ന് പ്രാര്‍ത്ഥിച്ചവര്‍ക്ക് നാളെ ബുദ്ധിവരും.

അച്ഛന്റെ നിഴലായി നടന്ന അമ്മയുടെ ഓര്‍മ്മദിനത്തില്‍ ഇത്തരമൊരു കാര്യം പദ്മജ ചെയ്തതതില്‍ ദു:ഖമുണ്ട്. മുരളീമന്ദിരമെന്ന കെട്ടിടം എനിക്ക് വേണ്ടതില്ല. എന്നാല്‍ എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. ഇങ്ങിനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്റെ അവകാശം അവര്‍ക്ക് എഴുതിക്കൊടുക്കുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com