കേരള സ്റ്റോറിക്ക് ബദലായി മണിപ്പൂര്‍ ഡോക്യുമെന്ററി; പള്ളിയില്‍ പ്രദര്‍ശിപ്പിക്കും

സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം
'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്'
'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്'വീഡിയോ ദൃശ്യത്തിൽ നിന്ന്

കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശന വിവാദത്തിനിടെ, ഇതിനു ബദലായി മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള സാന്‍ജോപുരം സെന്റ് ജോസഫ് പള്ളിയില്‍ രാവിലെ 9.30നാണ് ഡോക്യുമെന്ററി പ്രദര്‍ശനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്' എന്ന ഡോക്യുമെന്ററിയാണ് പ്രദര്‍ശിപ്പിക്കുന്നത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിയണം. കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ അഭിപ്രായപ്പെട്ടു.

'മണിപ്പൂര്‍ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്'
'സമൂഹത്തെ ഭിന്നിപ്പിക്കുന്നത് കലയല്ല, കള്ളം പ്രചരിപ്പിക്കുന്നവരുടെ കയ്യിലെ ഉപകരണം ആകരുത്'; കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പാളയം ഇമാം

ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താമരശ്ശേരി രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com