ജോലി ബാങ്കില്‍ സെയില്‍സ് മാനേജര്‍, കടയിലെത്തിയാല്‍ എന്തെങ്കിലും മോഷ്ടിക്കണം; പ്രതി പിടിയില്‍

ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ്
  പ്രതി ദീപക് മനോഹരന്‍
പ്രതി ദീപക് മനോഹരന്‍വിഡിയോ സ്‌ക്രീന്‍ഷോട്ട്‌

ഇടുക്കി: കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. സ്വകാര്യ ബാങ്ക് സെയില്‍സ് മാനേജരും ട്രിച്ചി സ്വദേശിയുമായ ദീപക്ക് മനോഹരന്‍ ആണ് പിടിയിലായത്. ഫോണ്‍ വാങ്ങാന്‍ എന്ന വ്യാജേനെയെത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം ഏഴാം തീയതി കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നുമാണ് ദീപക് ഫോണുകള്‍ മോഷ്ടിച്ചത്. സ്വകാര്യ ബാങ്കിലെ സെയില്‍സ് മാനേജരായ ദീപക് മനോഹര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് തേക്കടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയത്. ഫോണ്‍ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ എത്തിയത്. കൗണ്ടറില്‍ ആളില്ലെന്ന് മനസിലായ ദീപക് മേശപ്പുറത്ത് നിന്നും കടയുടമയുടെ ഒന്നര ലക്ഷം രൂപ വില വരുന്ന ഐ ഫോണും മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണും മോഷ്ടിച്ചശേഷം കടന്നു കളഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

  പ്രതി ദീപക് മനോഹരന്‍
സൈക്കിളിൽ നിന്ന് റോഡിൽ തലയിടിച്ചു വീണു; കണ്ണൂരിൽ 14കാരൻ മരിച്ചു

കടയുടമ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്. പൊലീസ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ശേഖരിച്ചപ്പോഴേക്കും ഇയാള്‍ സിംകാര്‍ഡ് ഊരി മാറ്റിയ ശേഷം ഫോണ്‍ ഓഫ് ചെയ്തു. തുടര്‍ന്ന് കുമളിയിലെ കടകളില്‍ നിന്നുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇതില്‍ നിന്നും സംഘമെത്തിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിയിലും വാഹനം ബുക്ക് ചെയ്ത ആളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപക് പിടിയിലായത്. കുമളിയിലെ മറ്റ് കടകളില്‍ നിന്ന് കളിപ്പാട്ടങ്ങള്‍ അടക്കം ചെറിയ ചില സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com