ഇതാണ് യഥാര്‍ഥ കേരള സ്‌റ്റോറി,അബ്ദുല്‍ റഹീമിനായി മലയാളികളുടെ ഒത്തൊരുമയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഒരു മനുഷ്യ ജീവന്‍ കാക്കാന്‍, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒറ്റക്കെട്ടായി അവര്‍ സൃഷ്ടിച്ചത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്
മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി മലയാളികള്‍ കൈകോര്‍ത്തതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെറുപ്പിന്റെ പ്രചാരകര്‍ നാടിനെതിരെ നുണക്കഥകള്‍ ചമയ്ക്കുമ്പോള്‍ മാനവികതയുടേയും മനുഷ്യ സ്‌നേഹത്തിന്റേയും ഗാഥകളിലൂടെ പ്രതിരോധം ഉയര്‍ത്തുകയാണ് മലയാളികള്‍.

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികള്‍ കൈകോര്‍ത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യ ജീവന്‍ കാക്കാന്‍, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ ഒറ്റക്കെട്ടായി അവര്‍ സൃഷ്ടിച്ചത് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി. വര്‍ഗീയതയ്ക്ക് തകര്‍ക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്‍
ജസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ് ; അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകത്തിനു മുന്നില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികള്‍ ഈ ഉദ്യമത്തിനു പിന്നില്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതല്‍ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com