ഇടുക്കിയിൽ വയോധിക തലയ്ക്കടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറി

രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്
ഫാത്തിമ കാസിം
ഫാത്തിമ കാസിം

തൊടുപുഴ: ഇടുക്കി അടിമാലിയിൽ വയോധിക വീടിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. കുരിയൻസ് പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്. കൊലപാതകം ആണെന്നാണ് പ്രാഥമിക നി​ഗമനം.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫാത്തിമ കാസിം
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ക്ക് അനുമതി വേണം, ഇല്ലെങ്കില്‍ ശിക്ഷാ നടപടി

ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com