രാജീവ് ചന്ദ്രശേഖറിനെതിരായ ആരോപണം; ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ശശി തരൂർ, രാജീവ് ചന്ദ്രശേഖർ
ശശി തരൂർ, രാജീവ് ചന്ദ്രശേഖർഫയൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മതസംഘടനകള്‍ക്ക് പണം നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ട് പിടിക്കുന്നുവെന്ന് ശശി തരൂര്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമര്‍പ്പിക്കാന്‍ തരൂരിനായില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അതേസമയം, ശശി തരൂരിന്റെ ആരോപണം മത-ജാതി വികാരം ഉണര്‍ത്തുവെന്ന ബിജെപി വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തരൂരിന്റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജെ ആര്‍ പത്മകുമാറും എന്‍ഡിഎ തെരഞ്ഞെടുപ്പു കമ്മിറ്റി ജില്ലാ കണ്‍വീനര്‍ വി വി രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയത്.

ശശി തരൂർ, രാജീവ് ചന്ദ്രശേഖർ
വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകും, ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം; ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com