'ഒപ്പും സീലും വ്യാജമായി നിര്‍മിച്ച് കൃത്രിമം'; അറ്റസ്റ്റേഷന്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി നവീകരിച്ച് നോര്‍ക്ക

ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്ന തായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി
NORKA Attestation QR code
പുതുക്കിയ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നിര്‍വഹിക്കുന്നു

തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം,ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ തീരുമാനം. പുതിയ സുരക്ഷാക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും. ഇതോടെ, സര്‍ട്ടിഫിക്കറ്റുകളിന്‍മേലുള്ള നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയും.

പുതുക്കിയ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങ്ങിന്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും ഇത് നോര്‍ക്ക അറ്റസ്റ്റേഷന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നോര്‍ക്ക റൂട്ട്‌സിലെ ആതന്റിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിര്‍മ്മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്ന തായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുത്തന്‍ സാങ്കേതികവിദ്യയിലൂടെ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിംഗ് കൂടുതല്‍ സുരക്ഷിതമക്കാന്‍ നോര്‍ക്ക റൂട്ട്‌സ് നിര്‍ബന്ധിതമായത്. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍ കെ ബാബു, സെന്റര്‍ മാനേജര്‍ സഫറുള്ള, അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

NORKA Attestation QR code
കെ-ടെറ്റിന് ഏപ്രില്‍ 26 വരെ അപേക്ഷിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com