'മോദി കേരളത്തില്‍ കൂടുതല്‍ തവണ വരണമെന്നാണ് ആഗ്രഹം; കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകും'

22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും
Ramesh Chennithal Against PM Modi
ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കെ മുരളീധരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് രമേശ് ചെന്നിത്തല

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ മുരളീധരന്‍ മത്സരിക്കാന്‍ എത്തിയതോടെ താമര വാടിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ബിജെപി പടം മടക്കിയതായും പ്രചാരണ രംഗത്തുപോലും അവരെ കാണാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അങ്ങനെ ആരും തൃശൂര്‍ എടുക്കില്ലെന്നും അത് കോണ്‍ഗ്രസ് തന്നെ എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. മോദി എല്ലാ ദിവസവും കേരളത്തില്‍ വരുന്നുണ്ടെന്നും അതുകൊണ്ട് യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിക്കുന്നു എന്നതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. മോദി അമിത് ഷായും കൂടുതല്‍ തവണ വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേരളം ഭരിച്ച് മുടിച്ച സര്‍ക്കാരിനെതിരെ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ല, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പെന്‍ഷനില്ല, 52ലക്ഷം ക്ഷേമപെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നില്ല, തൊഴിലാളികള്‍ക്ക് ക്ഷേമിനിധി ആനൂകൂല്യം ലഭിക്കുന്നില്ല. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുന്നു. അഴിമതി മാത്രമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പിണറായിയെയും മോദിയെയും ജനം മടുത്തിരിക്കുന്നു. ഇന്ത്യയില്‍ ഒരു മോദി തരംഗവുമില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തും. 22ാം തീയതി മുരളീധരന്റെ പ്രചാരണത്തിനായി ചാവക്കാട് രാഹുല്‍ ഗാന്ധിയെത്തും. ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രിയാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Ramesh Chennithal Against PM Modi
കള്ളക്കടൽ പ്രതിഭാസം: കേരള തീരത്ത് കടലാക്രമണത്തിന് സാധ്യത; ജാ​ഗ്രത നിർദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com