തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തത് 44 ലക്ഷം പേര്‍

ആഭ്യന്തരയാത്രയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബംഗളൂരവിലേക്കും രാജ്യാന്തര യാത്രയില്‍ കൂടുതല്‍ പേര്‍ ഷാര്‍ജയിലേക്കുമാണ് യാത്ര ചെയ്തത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്ഫയല്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 44 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2022- 23 വര്‍ഷത്തില്‍ ഇത് 34,60,000 പേരായിരുന്നു. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 27 ശതമാനമാണ് വര്‍ധനവ്.

യാത്രക്കാരുടെ എണ്ണത്തില്‍ തിരുവനന്തപുരം വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വര്‍ധവാണ് ഇത്തവണത്തേത്. 44 ലക്ഷം യാത്രക്കാരില്‍ 24,20000 പേര്‍ ആഭ്യന്തര യാത്ര നടത്തിയപ്പോള്‍ 19,80000 പേര്‍ രാജ്യാന്തര സര്‍വീസും നടത്തി. ആഭ്യന്തരയാത്രയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബംഗളൂരവിലേക്കും രാജ്യാന്തര യാത്രയില്‍ കൂടുതല്‍ പേര്‍ ഷാര്‍ജയിലേക്കുമാണ് യാത്ര ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിമാനസര്‍വീസുകളുടെയും യാത്രക്കാരുടെയും എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമെന്ന് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
മൗലികാവകാശം ലംഘിക്കപ്പെട്ടെന്ന് നടി, ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com