പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണം; മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്
മോട്ടോർ വാഹനവകുപ്പ്
മോട്ടോർ വാഹനവകുപ്പ്ഫോട്ടോ: ഫെയ്സ്ബുക്ക്

തിരുവനന്തപുരം: രേഖകള്‍ മലയാളത്തില്‍ മാത്രമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം. ഗതാഗത കമ്മീഷണറാണ് നിര്‍ദേശം നല്‍കിയത്. മിക്ക രേഖകളും ഇപ്പോള്‍ ഇംഗ്ലീഷിലാണെന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകള്‍ നിര്‍ബന്ധമായും മലയാളത്തില്‍ ആയിരിക്കണമെന്നുമാണ് ഉത്തരവ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൊതുജനങ്ങള്‍ക്ക് നല്‍കുന്ന രേഖകളില്‍പ്പോലും ഭരണഭാഷ മലയാളമെന്ന സര്‍ക്കാര്‍ ചട്ടം പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും എന്‍ഫോഴ്സ്‌മെന്റ് വിഭാഗത്തിനുമാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.

മോട്ടോർ വാഹനവകുപ്പ്
'പുതിയ ഉയരങ്ങള്‍ കീഴടക്കാം'; ശാരീരിക പരിമിതികളെ വിദ്യാഭ്യാസത്തിലൂടെ മറികടക്കാം; ശാരികയുടെ വിജയത്തിന് പൊന്‍തിളക്കം

അപേക്ഷകന് ലഭിക്കുന്ന മറുപടിക്കത്തുകള്‍പോലും ഇംഗ്ലീഷിലാണെന്ന് ആരോപിച്ച് പാലക്കാട് സ്വദേശി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഔദ്യോഗികഭാഷ മലയാളമാക്കിയ സര്‍ക്കാര്‍, ഉത്തരവുകളും നിര്‍ദേശങ്ങളുമെല്ലാം മലയാളത്തില്‍ ആയിരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com