കെകെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം.
കെകെ ശൈലജയ്‌ക്കെതിരായ വ്യാജപ്രചാരണം, മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
കെകെ ശൈലജയ്‌ക്കെതിരായ വ്യാജപ്രചാരണം, മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്ഫെയ്‌സ്ബുക്ക്

കോഴിക്കോട്: വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് കേസ് എടുത്തു. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ന്യൂ മാഹി സ്വദേശി അസ്‌ലമിനെതിരെയാണ് കേസ്. മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലായിരുന്നു വ്യാജപ്രചാരണം. ശബ്ദസന്ദേശം അസ്മലിന്റെതാണെന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെകെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് സൈബര്‍ ആക്രമണമെന്നുമാണ് കെകെ ശൈലജയുടെ ആരോപണം. ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെകെ ശൈലജയ്‌ക്കെതിരായ വ്യാജപ്രചാരണം, മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ കേസ്
എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്; ആറ് ജില്ലകളില്‍ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com