ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കും, മാംസവും മുട്ടയും വാങ്ങുന്നതിന് വിലക്ക്

എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്
ആലപ്പുഴയില്‍ പക്ഷിപ്പനി
ആലപ്പുഴയില്‍ പക്ഷിപ്പനി പ്രതീകാത്മക ചിത്രം

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറാവുകളെ നാളെ കൊന്നൊടുക്കും.

പക്ഷിപ്പനി ബാധിത മേഖലകളിൽ മാംസം, മുട്ട എന്നിവയുടെ വിൽപ്പനയ്ക്ക് നിരോധനമുണ്ട്. പക്ഷികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും തടഞ്ഞതായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ കൂടിയ യോ​ഗത്തിൽ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകൾ ചത്ത സാഹചര്യത്തിൽ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ച സാമ്പിളുകൾ പോസിറ്റീവാണെന്ന് കണ്ടെത്തി.

ആലപ്പുഴയില്‍ പക്ഷിപ്പനി
ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു, ഫാനില്‍ കെട്ടിത്തൂക്കി; ഏഴുവയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

ഈ സാഹചര്യത്തിലാണ് രോഗബാധിതമേഖലകളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചത്. ദ്രുത കർമ സേന രൂപീകരണവും ഒരുക്കങ്ങളും പൂർത്തിയാക്കി നാളെ മുതൽ കളളിങ്ങ് നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com