പതിവ് തെറ്റിച്ചില്ല; തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ -വീഡിയോ

ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ
 തൃശൂർ പൂരത്തിനുള്ള എണ്ണ കൈമാറുന്ന ചടങ്ങ്
തൃശൂർ പൂരത്തിനുള്ള എണ്ണ കൈമാറുന്ന ചടങ്ങ്

തൃശൂര്‍: ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ. പഴയകാലം മുതല്‍ തുടരുന്ന ആചാരപ്രകാരം പൗരസ്ത്യ കല്‍ദായ സുറിയാനി സഭ തൃശ്ശൂര്‍ പുത്തന്‍പേട്ടയിലെ മാര്‍ത്ത് മറിയം വലിയ പള്ളിയില്‍ നിന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്തയാണ് എണ്ണ കൈമാറിയത്.

ശക്തന്‍ തമ്പുരാന്‍ നാടിന്റെ വാണിജ്യവളര്‍ച്ച ലക്ഷ്യമിട്ട് നസ്രാണികളെ തൃശൂരില്‍ കൊണ്ടുവന്ന് കുടിയിരുത്തിയെന്നതാണ് ചരിത്രം. ഇവര്‍ക്ക് പള്ളിപണിയാനും ആരാധന നടത്താനും അടക്കം തമ്പുരാന്‍ സൗകര്യവും ഒരുക്കിയിരുന്നു. ശക്തന്‍ തമ്പുരാനോടും തൃശൂര്‍ എന്ന നാടിനോടും കൂറുപുലര്‍ത്തിയാണ് വര്‍ഷാവര്‍ഷം തൃശൂര്‍ പൂരത്തിന് സംഭാവനയായി എണ്ണ കൈമാറുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദേവസ്വം ഭാരവാഹികളും മാര്‍ത്ത് മറിയം വലിയ പള്ളി വികാരി ഫാ. കെ ആര്‍ ഇനാശു, ഫാ. ജിനു ജോസ്, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ രാജന്‍ ജോസ് മണ്ണുത്തി, കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ജോസ് താഴത്ത്, ലിയോണ്‍സ് കാങ്കപ്പാടന്‍ മാര്‍ത്ത് മറിയം വലിയ പള്ളി കൈക്കാരന്മാരായ സോജന്‍ ജോണ്‍, ജോര്‍ജ് ജോയ്, പാരിഷ് കൗണ്‍സില്‍ അംഗമായ ചാള്‍സ് ചിറ്റില്ലപ്പിള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 തൃശൂർ പൂരത്തിനുള്ള എണ്ണ കൈമാറുന്ന ചടങ്ങ്
പെയ്ഡ് സര്‍വേകളാണോ പുറത്തു വരുന്നതെന്ന് സംശയം; എന്ത് ആധികാരികതയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com