സു​ഗന്ധ​ഗിരി മരം മുറിക്കേസ്; ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു

വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്
ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചുടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കല്‍പ്പറ്റ: വയനാട് സു​ഗന്ധ​ഗിരി മരം മുറിക്കേസില്‍ ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു. ഉദ്യോ​ഗസ്ഥരോട് വിശദീകരണം ചോദിക്കാതെയുള്ള നടപടി കോടതിയിൽ നിലനിൽക്കില്ലെന്ന വിലയിരുത്തലിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം ഉള്‍പ്പെടെയുള്ള മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ വനം മന്ത്രി താത്കാലികമായി മരവിപ്പിച്ചത്. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ.

വനം വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് കണ്ടെത്തിയതിനൊപ്പം തുടര്‍ നടപടി സ്വീകരിക്കും മുന്‍പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം എഴുതി വാങ്ങണമെന്നും ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിഎഫ്ഒയുടെ സസ്‌പെന്‍ഷന്‍ മരവിപ്പിച്ചു
പാനൂർ ബോംബ് സ്ഫോടനം; മൂന്ന് പേർ കൂടി അറസ്റ്റിൽ

എന്നാല്‍ ഇക്കാര്യം നടപ്പായില്ല. ഉദ്യോ​ഗസ്ഥരുടെ വിശദീകരണമില്ലാതെ കേസുമായി മുന്നോട്ടു പോയാല്‍ കോടതില്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ഉദ്യോഗസ്ഥരോടും വിശദീകരണം നല്‍കാനും വനം മന്ത്രി അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com