തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു
തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നുവീഡിയോ സ്‌ക്രീന്‍ഷോട്ട്

കോന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാട്ടുപന്നി; അല്‍പ്പനേരം പരിഭ്രാന്തി, ഒടുവില്‍ പുറത്തേക്ക്

രോഗികള്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി

പത്തനംതിട്ട: നെടുമ്പാറയിലുള്ള കോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ഓടിക്കയറി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.

ഈ സമയം രോഗികള്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ജീവനക്കാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അല്‍പനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒപി ടിക്കറ്റ് നല്‍കുന്ന ഇടംവഴി പുറത്തേക്ക് പോവുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു
കാസര്‍കോട് കള്ളവോട്ട്; 92 കാരിയുടെ വോട്ട് സിപിഎം നേതാവ് ചെയ്തു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് സ്ഥിതിചെയ്യുന്നത്. മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റലിന്റെ സമീപത്തും രാത്രിയില്‍ പതിവായി കാട്ടുപന്നികള്‍ എത്തുന്നതായി പരിസരവാസികള്‍ പറയുന്നു. മുമ്പ് രാത്രികാലങ്ങളില്‍ മെഡിക്കല്‍ കോളജിന്റെ മുറ്റത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് പതിവായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com