ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം 12 പേര്‍ക്കെതിരെ കേസ്

ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം 12 പേര്‍ക്കെതിരെ കേസ്
ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം 12 പേര്‍ക്കെതിരെ കേസ്ഫയൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കും വിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തട്ടിപ്പാണെന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ രണ്ടു വീതവും തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തടസ്സമാകുംവിധം വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ വിപുലമായ നിരീക്ഷണം നടത്തുന്നുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള മീഡിയ മോണിറ്ററിംഗ് സെല്ലുകളും പോലീസും ശക്തമായ നിരീക്ഷണം നടത്തിവരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങള്‍ക്ക് വിവരം നല്‍കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്അപ് നമ്പരുകള്‍

സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് - 9497942700

തിരുവനന്തപുരം സിറ്റി - 9497942701

തിരുവനന്തപുരം റൂറല്‍ - 9497942715

കൊല്ലം സിറ്റി - 9497942702

കൊല്ലം റൂറല്‍ - 9497942716

പത്തനംതിട്ട - 9497942703

ആലപ്പുഴ - 9497942704

കോട്ടയം - 9497942705

ഇടുക്കി - 9497942706

എറണാകുളം സിറ്റി - 9497942707

എറണാകുളം റൂറല്‍ - 9497942717

തൃശ്ശൂര്‍ സിറ്റി - 9497942708

തൃശ്ശൂര്‍ റൂറല്‍ - 9497942718

പാലക്കാട് - 9497942709

മലപ്പുറം - 9497942710

കോഴിക്കോട് സിറ്റി - 9497942711

കോഴിക്കോട് റൂറല്‍ - 9497942719

വയനാട് - 9497942712

കണ്ണൂര്‍ സിറ്റി - 9497942713

കണ്ണൂര്‍ റൂറല്‍ - 9497942720

കാസര്‍കോട് - 9497942714

തിരുവനന്തപുരം റെയ്ഞ്ച് - 9497942721

എറണാകുളം റെയ്ഞ്ച് - 9497942722

തൃശ്ശൂര്‍ റെയ്ഞ്ച് - 9497942723

കണ്ണൂര്‍ റെയ്ഞ്ച് - 9497942724

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം 12 പേര്‍ക്കെതിരെ കേസ്
കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com