പിണറായിക്കെതിരായ വിമര്‍ശനം; രാഹുല്‍ ഗാന്ധി തരംതാഴ്ന്ന നിലയില്‍ പ്രതികരിക്കരുതായിരുന്നു: ഡി രാജ

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍
ഡി രാജ
ഡി രാജഎക്‌സ്

കോഴിക്കോട്: രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ.പിണറായിയെ എന്തുകൊണ്ടാണ് ഇഡി അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ അംഗീകരിക്കുമോയെന്നും ഡി രാജ കോഴിക്കോട് പറഞ്ഞു.

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കെജരിവാളിനെയും ഹേമന്ത് സോറനെയുമെല്ലാം ഇഡി അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുമാണ്. രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്നും ഡി രാജ പറഞ്ഞു. ദേശീയ നേതാവായ രാഹുല്‍ ഗാന്ധി ഇത്തരം തരംതാഴ്ന്ന നിലവാരത്തില്‍ പ്രതികരിക്കരുതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡി രാജ
ആലപ്പുഴയില്‍ വീട്ടമ്മ തോട്ടില്‍ വീണ് മരിച്ചു,അപസ്മാരമുണ്ടായിരുന്നതായി വീട്ടുകാര്‍

''ഡല്‍ഹിയില്‍ കെജരിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുല്‍ പക്ഷേ, കേരളത്തിലെത്തി സമാന അറസ്റ്റ് ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്. ദേശീയ തലത്തില്‍ എന്തു രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നല്‍കുന്നത്? ദേശീയ നേതാവായ രാഹുല്‍ ഇത്തരത്തില്‍ തരംതാണ പ്രതികരണം നടത്തരുതായിരുന്നു. ആരാണ് മുഖ്യശത്രുവെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുമോ?''

ബിജെപിയെയും അവരുയര്‍ത്തുന്ന വര്‍ഗീയ- ഫാസിസ്റ്റ്-കോര്‍പറേറ്റ് അനുകൂല നയങ്ങളെയും പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പറയാന്‍ ഇടതുപക്ഷത്തിന് കഴിയും. ജനങ്ങളോട് എന്ത് പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ് യുഡിഎഫെന്നും ഡി രാജ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com