പൊലീസിനെ കണ്ട് ഭയന്നോടി യുവാക്കള്‍, കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍

ഓടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു.
പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി
പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി

കോട്ടയം: പൊലീസിനെകണ്ട് ചിതറിയോടിയ സംഘത്തിലെ യുവാവിന്റ മൃതദേഹം ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റില്‍ കണ്ടെത്തി. അതിരമ്പുഴ നാല്‍പ്പാത്തിമല തടത്തില്‍ സുരേന്ദ്രന്‍-ഷീബാ ദമ്പതികളുടെ മകന്‍ ആകാശ് സുരേന്ദ്രന്റ (19) മൃതദേഹമാണ് എം ജി യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കിണറ്റില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി 10 മണിയോടെ ആകാശും സുഹൃത്തുക്കളും പുരയിടത്തില്‍ ഇരിക്കുന്ന സമയത്ത് രാവിലെ നടന്ന അടിപിടി കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിയ പൊലീസ് രാത്രി വീണ്ടും വന്നു. പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി. ഓടുന്നതിനിടെ കിണറില്‍ വീഴുകയായിരുന്നു.

പൊലീസിനെ കണ്ടയുടന്‍ ആകാശും സുഹൃത്തുകളും നാല് പാടും ചിതറിയോടി
വിവാഹ സത്കാരത്തിന് എത്തി; കോഴിക്കോട് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആകാശിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അമല്‍, അശ്വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com