വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് ഫോണില്‍ കിട്ടും, എങ്ങനെയെന്നറിയാം

വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം
വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും
വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകുംപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള ബൂത്ത് സ്ലിപ്പിനായി ഇനി ബിഎല്‍ഒമാരെ കാത്തിരിക്കേണ്ട. വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് വോട്ടര്‍മാരുടെ ഫോണിലെത്തും.

ആദ്യ കാലത്ത് ബൂത്ത് സ്ലിപ്പ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വീടുകളില്‍ എത്തി വിതരണം ചെയ്തിരുന്നത്. പിന്നീട് ഇത് ബിഎല്‍ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉപയോഗിച്ച് ആപ്ലിക്കേഷനില്‍ നിന്നും വിവരങ്ങള്‍ ലഭ്യമാകും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി

വോട്ടര്‍ക്ക് ബൂത്ത് സ്ലിപ്പ് മൊബൈല്‍ ഫോണില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. 1950 എന്ന നമ്പറിലേക്ക് ECI<space>വോട്ടര്‍ ഐഡി നമ്പര്‍ എന്ന് എസ്എംഎസ്. അയക്കണം. 15 സെക്കന്‍ഡിനുള്ളില്‍ വോട്ടറുടെ പേരും പാര്‍ട്ട് നമ്പറും സീരിയല്‍ നമ്പറും ഫോണില്‍ സന്ദേശമായെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com