പൂരത്തിന് ജനങ്ങള്‍ക്കൊപ്പം യതീഷ് ചന്ദ്ര; മുന്‍ കമ്മീഷണറുടെ വീഡിയോ സ്റ്റാറ്റസാക്കി പൊലീസുകാര്‍

നിലവിലെ കമ്മീഷണര്‍ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്
യതീഷ് ചന്ദ്ര
യതീഷ് ചന്ദ്രഫയല്‍

തൃശൂര്‍: പൂരം നടത്തിപ്പിലും ചടങ്ങുകളിലും തൃശൂരില്‍ ഈ വര്‍ഷമുണ്ടായ പ്രതിസന്ധികള്‍ക്ക് കാരണം കമ്മീഷണര്‍ അങ്കിത് അശോകന്റെ അനാവശ്യമായ ഇടപെടലാണെന്ന് വ്യാപകമായ പരാതി ഉയരുന്നതിനിടെ മുന്‍ കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പങ്കുവെച്ച് തൃശൂരിലെ പൊലീസുകാര്‍. പൂര പറമ്പില്‍ യതീഷ് ചന്ദ്ര ആളുകള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു.

യതീഷ് ചന്ദ്ര
ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം; സഹോദരന്‍ കസ്റ്റഡിയില്‍

നിലവിലെ കമ്മീഷണര്‍ അങ്കിത് അശോകനോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമര്‍ഷമാണ് യതീഷ് ചന്ദ്രയുടെ വീഡിയോ പ്രചരിപ്പിക്കുന്നതിനു പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. യതീഷ് ചന്ദ്ര കമ്മീഷണറായിരുന്നപ്പോള്‍ പൂരത്തിനെത്തിയ ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ പങ്കെടുക്കുന്നതാണ് വീഡിയയോയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ച രാത്രിയോടെ പൂരം കാണാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ബാരിക്കേഡ് വച്ച് കെട്ടിയടച്ചതും വിവാദമുണ്ടാക്കിയിരുന്നു. പൊലീസിന്റെ അനാവശ്യ ഇടപെടല്‍ കാരണം തിരുവമ്പാടി ദേവസ്വം എഴുന്നള്ളത്തും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണുണ്ടായത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്നും ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള പൊലീസ് നടപടിയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

ആനകള്‍ക്കു നല്‍കാന്‍ കൊണ്ടു വന്ന പട്ട അങ്കിത് അശോകന്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വീണ്ടും വിവാദമായി. 'എടുത്തു കൊണ്ട് പോടാ പട്ട' എന്നായിരുന്നു കമ്മീഷണറുടെ ആക്രോശം. ഇതിനിടെയാണ് മുന്‍ കമ്മിഷണര്‍ യതീഷ് ചന്ദ്രയുടെ വീഡിയോ പൊലീസുകാര്‍ പങ്കുവെക്കുന്നത്. പൂരത്തിനിടെയുണ്ടായ പൊലീസ് നടപടികളില്‍ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് ആഭ്യന്തര വകുപ്പ് ഇന്നലെ തന്നെ ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com