വീടു വാങ്ങാനെത്തി, അകത്തു കയറിപ്പോൾ കണ്ടത് അജ്ഞാതന്റെ മൃതദേഹം

ആനപ്പാറപോയിൽ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്
നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി
നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കോഴിക്കോട്: താമരശ്ശേരി ആനപ്പാറപോയിൽ നിർമാണത്തിലിരുന്ന വീട്ടിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ. വീടിന്റെ ജനലിന്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആനപ്പാറപോയിൽ അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. നാല് വർഷത്തോളമായി പണി പൂർത്തിയാകാതെ കിടക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീടും സ്ഥലവും വിൽക്കാനിട്ടിരിക്കുകയായിരുന്നു. വീടു വാങ്ങുന്നതിന് നോക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഉടൻ പൊലീസിൽ വിവരമറിച്ചു. പൊലീസെത്തി തുടർനടപടി ആരംഭിച്ചു.

നിർമാണത്തിലിരുന്ന വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തി
ഡൽഹി ലഫ്. ​ഗവർണർ നാളെ കൊച്ചിയിൽ; ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com