തെളിവുകളില്ല, സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ടു

പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു
സിസ്റ്റര്‍ ജോസ് മരിയ
സിസ്റ്റര്‍ ജോസ് മരിയഫയല്‍

കോട്ടയം: പിണ്ണക്കനാട്ടെ സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസില്‍ പ്രതി സതീശ് ബാബുവിനെ കോടതി വെറുതെ വിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.

പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ നിലവില്‍ തിരുവന്തപുരം സെട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു. മോഷണ ശ്രമത്തിനിടെയായിരുന്നു സിസ്റ്റര്‍ അമലയെ കൊല്ലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ വേളയിലാണ് സിസ്റ്റര്‍ ജോസ് മരിയയെ കൊലപ്പെടുത്തിയ കാര്യം പ്രതി വെളിപ്പെടുത്തിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിസ്റ്റര്‍ ജോസ് മരിയ
ഡൽഹി ലഫ്. ​ഗവർണർ നാളെ കൊച്ചിയിൽ; ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും

മൈലാടി എസ് എച്ച് കോണ്‍വെന്റിലെ എഴുപത്തിയഞ്ചുകാരി സിസ്റ്റര്‍ ജോസ് മരിയയെ പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം. പ്രതി കാസര്‍കോട് സ്വദേശി സതീശ് ബാബുവാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എല്‍സമ്മ ജോസഫ് പ്രതിയെ വെറുതെ വിട്ടത്. റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം സിസ്റ്റര്‍ ജോസ് മരിയയുടെതാണെന്ന് തെളിക്കാനും സാധിച്ചില്ല. പ്രതി ഉപയോഗിച്ചെന്ന് പറയുന്ന കമ്പി വടിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com