തൃശൂരിലെ പോളിങ് ബൂത്തില്‍ അണലി, വോട്ടര്‍മാരും ഉദ്യോഗസ്ഥരും ഭയന്നോടി

ഏകദേശം ആറടി നീളമുണ്ടായിരുന്നു അണലിക്ക്.
രാവിലെ 11 ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്.
രാവിലെ 11 ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്.വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

തൃശൂര്‍: പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും അണലിയെ കണ്ട് ഭയന്നോടി.

തൃശൂര്‍ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79ാമത് ബൂത്തിലാണ് അപ്രതീക്ഷിത അതിഥിയായി അണലിയെത്തിയത്. ഏകദേശം ആറടി നീളമുണ്ടായിരുന്നു അണലിക്ക്.

രാവിലെ 11 ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്.
വസീഫിനെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു, കോവളത്ത് ശശി തരൂരിനെ തടഞ്ഞു

രാവിലെ 11 ഓടെയാണ് ബൂത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യാന്‍ ആ സമയത്ത് വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് എത്തിയിരുന്നത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യം കൂടുതലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com