ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോകുന്നു. ഇത് മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ
ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ

കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ജാവേഡക്കറെ കണ്ടുവെന്ന പരാമര്‍ശം പോളിങ്ങിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ എംവി ജയരാജന്‍. കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ളവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് പോകുന്നു. ഇത് മറച്ചുവയ്ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഇപി ജയരാജന്‍ ബിജെപയിലേക്ക് പോകുമെന്നത് പച്ച നുണയാണ്. ശോഭാ സുരേന്ദ്രന്‍ മൊഴിയുന്നത് കെപിസിസി പ്രസിഡന്റ് സുധാകരന്‍ ഏറ്റെടുക്കുകയാണെന്നും ഇതോടെ ഇരുവരും തമ്മിലുള്ള അന്തര്‍ധാര വ്യക്തമായെന്നും ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കണ്‍വീനറുടെ പരാമര്‍ശം വോട്ടെടുപ്പിനെ ബാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ പാര്‍ട്ടിയുടെ നയവും നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റുകാര്‍ പാലിക്കേണ്ട നയവും നിലപാടുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അതോടെ ജനങ്ങള്‍ക്ക് അത് ബോധ്യമായെന്നും ജയരാജന്‍ പറഞ്ഞു. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതും ഇപിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും തമ്മില്‍ യാതൊരുതാരതമ്യം അര്‍ഹിക്കുന്നില്ല.

പച്ചനുണ പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരുവാര്‍ത്തയുണ്ടാക്കിയത്. കോണ്‍ഗ്രസസുകാരുടെ ബിജെപി പ്രവേശനം മറച്ചുവയ്ക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും ജയരാജന്‍ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസാകെ ബിജെപി മുന്നണിയിലേക്ക് ചേരാന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നുവെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. മുതിര്‍ന്ന നോതവ് എകെ ആന്റണി പോലും മകന്‍ മത്സരിക്കുന്ന പത്തനംതിട്ടയില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ പോലും തയ്യാറായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപിയിലേക്ക് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ഒഴുകുകയാണ്. ആ ഒഴുക്കിനെ ന്യായികരിക്കാന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിയുന്നില്ല. അതിന്റെ ഭാഗമായി എല്ലാവരും ഒരുപോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായി. അന്തര്‍ധാര സുധാകരന്റെ പാര്‍ട്ടിയും ബിജെപിയും തമ്മിലാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞിട്ടാണ് സുധാകരന്‍ പറയുന്നത്. അല്ലാതെ മറ്റാരും പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി എല്‍ഡിഎഫുകാരല്ലാത്തവര്‍ പോലും തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പോളിങ് ശതമാനം അധികമായതുകൊണ്ട് വിജയത്തെ പ്രതികൂലമായി ബാധിക്കില്ല. എല്‍ഡിഎഫ് വോട്ട് പരാമവധി ചെയ്തിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ
ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com