തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സംസ്ഥാന ചരിത്രത്തില്‍ ഇത്രയും മോശമായ തെഞ്ഞെടുപ്പ് നടന്നിട്ടില്ല.
സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം
സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടിങ് വൈകിയതില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായി തെരഞ്ഞെടുപ്പ് നടന്നില്ല. ഇക്കാര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷണം നടത്തണം. സംസ്ഥാന ചരിത്രത്തില്‍ ഇത്രയും മോശമായ തെഞ്ഞെടുപ്പ് നടന്നിട്ടില്ല. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ചയുണ്ടായോയെന്നതുള്‍പ്പടെ അന്വേഷിക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നുവരെ ഇല്ലാത്തതരത്തില്‍ അലങ്കോലമാക്കിയ തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴയിലെ സ്ഥാനാര്‍ഥിയുമായി കെസി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടും.പ്രതികൂലഘടകങ്ങളെയും സര്‍ക്കാര്‍ സൃഷ്ടിച്ച കാലവസ്ഥയെയും മറികടന്നാണ് നേട്ടം കൈവരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമയം തെരഞ്ഞെടുപ്പ് നടത്താന്‍ കിട്ടിയിരുന്നെന്നും വേണുഗോപാല്‍ പറഞ്ഞു പലയിടത്തും രാവിലെ മുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ തകരാറിലായിരുന്നു. ക്യൂനിന്ന ആളുകളെ പീഡിപ്പിച്ച ഇലക്ഷനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയത്. ആറ് മണിക്കൂര്‍ ക്യൂനിന്നിട്ടും കൊടുംചൂടിന്റെ പശ്ചാത്തലത്തില്‍ 12 സ്ഥലത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടും കുടിനീര്‍ കൊടുക്കാന്‍ പോലും സംവിധാനം ഒരുക്കിയില്ല. പബുത്തുകളില്‍ ലൈറ്റിങ് പോലും ഒരുക്കിയില്ല. വോട്ടെടുപ്പുകള്‍ താമസം വന്നിരിക്കുന്ന ബുത്തുകളില്‍ 90 ശതമാനവും യുഡിഎഫിന് മേധാവിത്വം ഉള്ളബൂത്തകുകളാണ്. തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്യുകയായിരുന്നു. വോട്ടര്‍പട്ടിക ഉണ്ടാക്കിയവരില്‍ ഭൂരിഭാഗവും സിപിഎം കാരായിരുന്നുവെന്ന് വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഇലക്ഷന്‍ നടത്തിയിട്ടില്ല. ഇതിനെയൊക്കെ അതിജീവിക്കാനുള്ള യുഡിഎഫ് അനുകൂല തരംഗമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വികാരം അലയടിച്ചത് കൊണ്ട് പതിനെട്ട് അടവ് പയറ്റിയിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം
'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com