'കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല'; ശ്രീകുമാരന്‍ തമ്പി ലോകം കണ്ട മഹാനായ കവിയെന്ന് മന്ത്രി സജി ചെറിയാന്‍

കേരള ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പ്രകടിപ്പിച്ച വികാരം അന്വേഷിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
സജി ചെറിയാൻ മാധ്യമങ്ങളോട്
സജി ചെറിയാൻ മാധ്യമങ്ങളോട്ടിവി ദൃശ്യം

തിരുവനന്തപുരം: കേരള ഗാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി പ്രകടിപ്പിച്ച വികാരം അന്വേഷിച്ച് സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. വിഷയത്തില്‍ ശ്രീകുമാരന്‍ തമ്പിയുമായി സംസാരിച്ച് എന്താണ് പറഞ്ഞതിന്റെ പിന്നിലെ വസ്തുതകള്‍ എന്ന് ചോദിക്കും. സാഹിത്യ അക്കാദമി ഭാരവാഹികളുമായി സംസാരിക്കുമെന്നും സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല. ആരുടെ ഗാനം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണമെന്ന് തീരുമാനിച്ചത്. ഏതുരൂപത്തിലാണ് എഴുതി വരുന്നത് എന്നത് ഇപ്പോള്‍ തനിക്ക് അറിയില്ല. ഗാനം ഏത് ഘട്ടത്തില്‍ എത്തി എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിഷയം പരിഹരിച്ചു. വിവാദം അവസാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

'കേരള ഗാനവുമായി ബന്ധപ്പെട്ട് സാറുമായി സംസാരിക്കും. എന്താണ് പറഞ്ഞതിന്റെ വസ്തുതകള്‍ എന്നു ചോദിക്കും. സാഹിത്യ അക്കാദമി ഭാരവാഹികളുമായും സംസാരിക്കും.സംസാരിച്ച് ഒരു നിഗമനത്തില്‍ എത്തും. കേരള ഗാനത്തില്‍ തീരുമാനമായിട്ടില്ല ആരുടെ ഗാനം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്താണ് കേരളത്തിന് ഒരു ഗാനം വേണമെന്ന് തീരുമാനിച്ചത്. ഏതുരൂപത്തിലാണ് എഴുതി വരുന്നത് എന്നത് ഇപ്പോള്‍ എനിക്ക് അറിയില്ല.ഏത് ഘട്ടത്തില്‍ എത്തി എന്നത് അന്വേഷിക്കേണ്ടതുണ്ട്.അക്കാദമിയെ ഏല്‍പ്പിച്ചു എന്നാണ് ശ്രീകുമാരന്‍ തമ്പി പറഞ്ഞത്. ലോകം കണ്ട മഹാനായ കവിയാണ് അദ്ദേഹം. ലോകത്തിന് മുന്നില്‍ കേരളത്തിന്റേതായി മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിയെ ചേര്‍ത്തുപിടിക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. അദ്ദേഹവുമായി ആലോചിച്ച് പല കാര്യങ്ങളും ചെയ്യുന്നുമുണ്ട്.അദ്ദേഹം പറഞ്ഞ ഒരു കാര്യത്തെ ചെറുതായി കാണുന്നില്ല. അതിന്റെ ഗൗരവത്തില്‍ വിഷയത്തെ കാണും. വിഷയത്തില്‍ മറുപടി പറയേണ്ടത് മന്ത്രിയാണെന്നാണ് സാറ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റെടുക്കുന്നു. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിഷയം പരിഹരിച്ചു. വിവാദം അവസാനിച്ചു'- മന്ത്രി പറഞ്ഞു.

സജി ചെറിയാൻ മാധ്യമങ്ങളോട്
പാട്ടില്‍ ക്ലീഷേ പ്രയോഗങ്ങള്‍, കമ്മിറ്റി അംഗീകരിച്ചില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ്; സച്ചിദാനന്ദന്‍ മലയാളിയല്ലെന്ന് ശ്രീകുമാരന്‍ തമ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com