ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമോ?, സംസ്ഥാന ബജറ്റ് ഇന്ന്

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരമാവധി വരുമാനം കണ്ടെത്താനും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് ഇന്ന്
മന്ത്രി കെ എന്‍ ബാലഗോപാല്‍
മന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരമാവധി വരുമാനം കണ്ടെത്താനും ക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് ഇന്ന്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കെ എന്‍ ബാലഗോപാലിന്റെ നാലാമത്തെ ബജറ്റാണിത്.

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ ഇടയില്ലെങ്കിലും അഞ്ചുമാസത്തെ കുടിശികയുടെ ഒരു ഭാഗം വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രതീക്ഷിക്കാം. റബറിന്റെ താങ്ങുവിലയില്‍ 20 രൂപയെങ്കിലും വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഇതിന് പുറമേ കാര്‍ഷിക മേഖലയ്ക്കും സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്കും ഉണര്‍വ് പകരുന്ന പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സാധാരണക്കാരെ കാര്യമായി ബാധിക്കാതെ സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള ചില പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടംനേടിയേക്കും.

മന്ത്രി കെ എന്‍ ബാലഗോപാല്‍
പെരുമ്പാവൂരില്‍ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ചു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com