ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി, വാദം ഫെബ്രുവരി 13ന്

ഷാന്‍ വധക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ഹര്‍ജി, വാദം ഫെബ്രുവരി 13ന്
കെ എസ് ഷാന്‍
കെ എസ് ഷാന്‍ ഫയല്‍

ആലപ്പുഴ: എസ്ഡിപിഐ നേതാവും മണ്ണഞ്ചേരി സ്വദേശിയുമായ അഡ്വ. കെ എസ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പത്ത് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാം കോടതി ജഡ്ജി റോയ് വര്‍ഗ്ഗീസ് ഫെബ്രുവരി 13 ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. കുറ്റപത്രം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും അതേ ദിവസം തന്നെയാകും പരിഗണിക്കുക.

മണ്ണഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആലപ്പുഴ ഡിവൈഎസ്പിയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുളളത്. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ക്ക് പകരം ആലപ്പുഴ ഡിവൈഎസ്പി കുറ്റപത്രം സമര്‍പ്പിച്ചത് തെറ്റായ നടപടിക്രമാണെന്ന് ആരോപിച്ചാണ് പ്രതിഭാഗം ഹര്‍ജി നല്‍കിയത്. 11 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍.

കെ എസ് ഷാന്‍
എ സി മൊയ്തീന് തിരിച്ചടി; സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു

മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്,അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍. പ്രതികളെല്ലാവരും ജാമ്യത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com